മന്ത്രി കെ എം ഷാജിയെ സോഷ്യൽ മീഡിയയിൽ വർഗീയവാദിയാക്കി ചിത്രീകരിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി ബളാൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി
വെള്ളരിക്കുണ്ട് : മന്ത്രി കെ എം ഷാജിയെ സോഷ്യൽ മീഡിയയിൽ
വർഗീയവാദിയാക്കി ചിത്രീകരിച്ച വെള്ളരിക്കുണ്ട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി ബളാൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി.
"ഷാജി സാഹിബിനെ സോഷ്യൽ മീഡിയയിൽ വളരെ മോശമായി ചിത്രീകരിച്ച വെള്ളരിക്കുണ്ട് പോലിസ് സ്റ്റേഷനിലെ സി പി ഒ സുജിത് എന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സി ഐക്ക് മുമ്പാകെ ലീഗ് പരാതി നൽകിയത്. പഞ്ചായത്ത് ലീഗ് സെക്രട്ടറി റഷീദ് കെപി, ട്രഷറർ സെജീർ, കമ്മറ്റി അംഗങ്ങളായ ടി അബ്ദുൽ ഖാദർ, മുജീബ് കുഴിങ്ങാട് എന്നിവരാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
No comments