Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുടുംബശ്രീ CDS വൈസ് ചെയർപേഴ്സൺ, ADS സെക്രട്ടറി എന്നി നിലയിൽ പ്രവർത്തിച്ചിരുന്ന ചോയ്യങ്കോട് സ്വദേശിനി കെ.സി .സരള (64 ) (മരിയ)അന്തരിച്ചു


ചോയ്യങ്കോട് : കെ.സി .സരള (64 ) (മരിയ)അന്തരിച്ചു. 1999 മുതൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തക . 2006 - 07 വർഷം കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS വൈസ് ചെയർപേഴ്സൺ, പിന്നീട് ADS സെക്രട്ടറി, പ്രസിഡൻ്റ്, തൊഴിലുറപ്പ് മേറ്റ്, കുടുംബശ്രീ വിപണനമേളകൾഎന്നീ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

കൂടാതെ നിലവിൽ തൊഴിലുറപ്പ് ബോർഡ് നിർമ്മാണ യൂണിറ്റ് ( CIB unit) DDUGKYപഞ്ചായത്ത്തല RP, ജില്ലാ മിഷൻ ഹോം ഷോപ്പ് മെമ്പർ, ന് ജില്ലാ മിഷൻ ജീവ ടീം അംഗം, കീനാനൂർ റോഡ് നിർമ്മാണ തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.എന്നും കുടുംബശ്രീ CDS ലെ നിറസാന്നിദ്ധ്യം

ഭർത്താവ് റോയി ചോയ്യങ്കോട്, മകൾ അനുപ്രിയ്യ, മരുമകൻ ലിജോ ബന്തടുക്ക

No comments