Breaking News

പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍


കൊച്ചി: പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എസ്‌ഐ അറസ്റ്റിൽ. എളമക്കര ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ മുജീബ് റഹ്മാൻ ഒളിവിൽ പോയിരുന്നു. ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ടെന്ന ഡോക്ടറുടെ പരാതിയിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.


സ്റ്റേഷനില്‍ പരാതി പറയാനെത്തിയ യുവതിയുടെ നമ്പറെടുത്ത് വിളിച്ച് നിരന്തരം ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ഡോക്ടറെയും ഇയാൾ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ കുടുക്കാതിരിക്കാന്‍ ഒന്നര ലക്ഷം രൂപയാണ് എസ്ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

No comments