Breaking News

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്ഫിലിം റെപ്രസെന്റേറ്റീവ് മരിച്ചു


കാസർകോട്: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്ഫിലിം റെപ്രസെന്റേറ്റീവ് മരിച്ചു. കോട്ടയം, ഏറ്റുമാനൂർ സ്വദേശിയും കണ്ണൂർ, കണ്ണപുരം, മൊട്ടമ്മലിൽ സ്ഥിരതാമസക്കാരനുമായ കെ ആർ സുനിൽ കുമാർ (68)ആണ് മരിച്ചത്. കാസർകോട്ടെ ഒരു സിനിമാ തീയേറ്ററിൽ എത്തിയതായിരുന്നു. ശനിയാഴ്ച തീയേറ്ററിൽ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ശാന്ത കുമാരി. മക്കൾ: അഞ്ജു, ആതിര, ഐശ്വര്യ. മരുമക്കൽ: സൂരജ് (നേവി), അനൂപ്(ന്യൂയോർക്ക്), ബിജോയ്(ദുബായ്).

No comments