Breaking News

എസ്എസ്എൽസി പരീക്ഷയിൽ ജി എച്ച് എസ് എസ് പരപ്പയിൽ നിന്നും ഉന്നത വിജയം നേടിയവർക്ക് സ്നേഹോപഹാരം നൽകി ടോപ് ടെൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ്


പരപ്പ : 2025 /26 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ജി എച്ച് എസ് എസ് പരപ്പയിൽ നിന്നും ഉന്നത വിജയം നേടിയ ടോപ് ടെൻ ആർട്സ് &സ്പോർട്സ് ക്ലബ്ബ് പരപ്പയിലെ മെമ്പർമാരുടെ മക്കൾക്ക് സ്നേഹോപഹാരം നൽകി ക്ലബ്ബ് അംഗങ്ങൾ.
കേരള ബാങ്ക് ചുള്ളിക്കര ശാഖയിലെ മാനേജർ സുരേഷിന്റെയും ജിഷയുടെയും മകൾ മാളവിക.
കാലിച്ചാനടുക്കത്ത് കേബിൾ നടത്തുന്ന പരപ്പ എരംകുന്നിലെ സുനിൽകുമാറിന്റെയും ബാങ്ക് ജീവനക്കാരി സുജിതയുടെയും മകൾ ആര്യ നന്ദ എന്നിവർക്ക് ടോപ് ടെൻ പരപ്പയുടെ പ്രസിഡണ്ട് ഷൈജൻ ചാക്കോ മൊമെന്റോ കൈമാറി.
പരിപാടിയിൽ ക്ലബ്ബ് സെക്രട്ടറി സുനിൽകുമാർ
ട്രഷറർ നാരായണൻ
മെമ്പർമാരായ
അജയകുമാർ സി വി
വിനീഷ് പയാളം
പ്രകാശൻ
കുട്ടി കൃഷ്ണൻ
സുരേഷ് ബാബു
കലേഷ്
എ ആർ മുരളി എന്നിവർ
പങ്കെടുത്തു.


No comments