Breaking News

കമ്പല്ലൂർ സി ആർ സി ആൻഡ് ഗ്രന്ഥശാലയിൽ അനുവദിച്ച പരിചമുട്ടുകളി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു കൃഷ്ണൻ നിർവ്വഹിച്ചു.


കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്രാജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് കമ്പല്ലൂർ സി ആർ സി  ആൻഡ് ഗ്രന്ഥശാലയിൽ അനുവദിച്ച പരിചമുട്ടുകളി പരിശീലന കേന്ദ്രത്തിന്റെ  ഉദ്ഘാടനം    കമ്പല്ലൂർ സി ആർ സി ആൻഡ് ഗ്രന്ഥശാലയിൽ  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു കൃഷ്ണൻ നിർവ്വഹിച്ചു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഇ.ടി. ജോസ് . സുജ അനീഷ്, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീദേവി പി വി, ശിവദാസ് എൻ വി  കെ സി അനിൽകുമാർ . ജോബി നവരസ . പി.ഡി. വിനോദ് എന്നിവർ സംസാരിച്ചു കെ' പി.ബൈജു സ്വാഗത വും കെ.പി. ദാമോദരൻ നന്ദിയും പറഞ്ഞു കമ്പല്ലൂർ സി ആർ സി ആൻഡ് ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ചെണ്ടമേളം പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടന്നു.ൾ   7, , 8 ,9 ക്‌ളാസുകളിലെ ആൺകുട്ടികൾക്ക് പരിചമുട്ടുകളി പരിശീലന പരിപാടിയിലും ആൺ പെൺ ഭേദമില്ലാതെ എല്ലാ പ്രായത്തിലുള്ളവർക്കും ചെണ്ടമേളം പരിശീലനത്തിലും പങ്കെടുക്കാവുന്നതാണ്. രണ്ടു പരിശീലനങ്ങളും തികച്ചും സൗജന്യമായിരിക്കും.

No comments