മുളിയാർ കാനത്തൂർ നെയ്യങ്കയത്ത് അഞ്ച് വർഷം പ്രായമുള്ള വളർത്തുനായയെ പുലി കടിച്ചു കൊന്നു
കാനത്തൂർ മുളിയാർ കാനത്തൂർ നെയ്യങ്കയത്ത് അഞ്ച് വർഷം പ്രായമുള്ള വളർത്തുനായയെ പുലി കടിച്ചു കൊന്നു. നെയ്യങ്കയം മധുസൂദനന്റെ ലാബ് ഇനത്തിൽപ്പെട്ട നായയെയാണ് കൊന്നത്. കൂട്ടിൽ അടച്ചു വളർത്തുന്ന നായയെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തിന് ശേഷം പുറത്തുവിട്ടിരുന്നു. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രത്തിലാണ് മധുസൂദനന്റെ വീട്. കൂടിന് പുറത്തിറക്കിയ ശേഷം പുറത്തുപോയ നായയെ പിന്നീട് കണ്ടില്ല. ചൊവ്വാഴ്ച വീട്ടുകാർ സമീപ പ്രദേശങ്ങളിലും വനത്തോട് ചേർന്നുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടില്ല. ബുധനാഴ്ച വൈകിട്ടോടെ ചത്ത നായയുടെ ജഡത്തിൽനിന്ന് ദുർഗന്ധം വന്നതോടെയാണ് കണ്ടത്. പുലി നായയെ ഭക്ഷിച്ചശേഷം വലിച്ചെറിഞ്ഞ നിലയിലാണ്. കഴുത്തിന് പുലിപിടിച്ച ഭാഗത്ത് ആഴത്തിൽ മുറിവുണ്ട്. വയർഭാഗം പൂർണമായും പുലി ഭക്ഷണമാക്കി. വളർത്തു നായയെ പുലി പിടിച്ചതോടെ നാട് വീണ്ടും ഭീതിയിലായി. വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെി പരിശോധന നടത്തി.
No comments