Breaking News

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ 7 മത് കാസർഗോഡ് ജില്ലാ സമ്മേളനം വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട് : കേരള  സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ 7 മത് കാസർഗോഡ് ജില്ലാ സമ്മേളനം വെള്ളരിക്കുണ്ടിൽ സമാപിച്ചു. ദർശന ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം കെ എസ് പി പി ഡബ്ലൂ എ സംസ്ഥാന പ്രസിഡന്റ് പി കെ ലംബോധരൻ നായർ (റിട്ട ഐ പി എസ് ) ഉത്ഘാടനം ചെയ്തു.

KSPPWA ജില്ലാ സെക്രട്ടറി കെ എം വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ KSPPWA ജില്ലാ പ്രസിഡന്റ്‌ കെ വി സതീശൻ ആദ്യക്ഷനായി. എണ്ടോവ്മെന്റ് വിതരണവും ആശംസപ്രസംഗവും അസി. സുപ്രണ്ട് ഓഫ് പോലീസ് കാസർഗോഡ് സി എം ദേവദാസൻ നിർവഹിച്ചു.

സമ്മേളനത്തിന് മുന്നോടിയായി രാവിലെ പതാക ഉയർത്തി. ശേഷം നൂറുകണക്കിന് പേർ പങ്കെടുത്ത പ്രകടനം വെള്ളരിക്കുണ്ട് ടൗണിനെ പ്രകമ്പനം കൊള്ളിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ടി സുരേന്ദ്രൻ അനുസ്മരണം നടത്തി. സമ്മേളനത്തിന് ആശംസകളുമായി കെ പി സുരേഷ് ബാബു( ഡെപ്യൂട്ടി സുപ്രന്റ് ഓഫ് പോലീസ് കാഞ്ഞങ്ങാട് ) ബാലകൃഷ്ണൻ കല്ലറ (സംസ്ഥാന ജനറൽ സെക്രട്ടറി ), മുയ്യം രാഘവൻ (സംസ്ഥാന വൈസ് പ്രസിഡന്റ്‌ ) കെ പി മോഹൻദാസ് (റിട്ട ഡി വൈ എസ് പി ) എന്നിവർ സംസാരിച്ചു. മാധവൻ കലിയന്തിൽ പൊതുസമ്മേളനത്തിന് നന്ദി പറഞ്ഞു.


പ്രതിനിധി സമ്മേളനം ബാലകൃഷ്ണൻ കല്ലറ ഉത്ഘാടനം ചെയ്തു. ജനറൽ കൺവീനർ ദേവസ്യ മുതുകുളത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് പി രവിന്ദ്രൻ അദ്യക്ഷനായി. അസിനാർ ജില്ലാ ജോ :സെക്രട്ടറി പ്രതിനിധി സമ്മേളനത്തിന് നന്ദി പറഞ്ഞു 

മെഡിസിപ്പ് പദ്ധതിയിൽ പെൻഷൻകാരുടെ അച്ഛനമ്മമാർ, വിവാഹം കഴിക്കാത്ത സഹോദരിമാർ, പെൻഷൻകാരുടെ മക്കൾ എന്നിവർക്ക് കൂടി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി 

കെ വി സതീശൻ (പ്രസിഡന്റ്‌ )

കെ എം വിജയൻ (സെക്രട്ടറി )

കെ ജയരാജ്‌ (ട്രഷറർ )

ബാലകൃഷ്ണൻ കല്ലറ (സംസ്ഥാന എക്സി കമ്മിറ്റി മെമ്പർ )

എന്നിവർ അടക്കം 12 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു

കെ വി സതീശൻ (പ്രസിഡന്റ്‌ )
കെ എം വിജയൻ (സെക്രട്ടറി 


No comments