Breaking News

അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ്: പ്രതി അറസ്റ്റിൽ; പിടിയിലായത് പോക്സോ, കളവു കേസുകളിൽ പ്രതിയായ കാസർഗോഡ് മീഞ്ച സ്വദേശി


കാസർകോട്: അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മീഞ്ച, സന്തടുക്കയിലെ മുഹമ്മദ് മുന്ന (21)യെ ആണ് മഞ്ചേശ്വരം എസ്ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ ബേക്കലിൽ മോഷണകേസും ഉള്ളതായി പൊലീസ് പറഞ്ഞു.

കർണ്ണാടക, ഗദക് സ്വദേശിയും കാസർകോട് നുള്ളിപ്പാടിയിലെ ഒരു ക്വാർട്ടേഴ്സിൽ താമസക്കാരനുമായ എംഎൻ സന്തോഷിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സന്തോഷ് ഓടിച്ചിരുന്ന ബൈക്ക് മെയ് ഒന്നിന് രാത്രി 9.30ന് ഉപ്പള ദേശീയ പാതയിൽ അപകടത്തിൽപ്പെട്ടിരുന്നു. കാറിനു പിന്നിൽ ബൈക്കിടിച്ചായിരുന്നു അപകടം. പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജ് ആയ ശേഷം ബൈക്ക് കൊണ്ടു പോകാൻ സന്തോഷ് ഉപ്പളയിൽ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ കാര്യം അറിഞ്ഞത്. ഇയാൾ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പ്രതിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ബൈക്ക് ഉപ്പളയിൽ നിന്നു കണ്ടെത്തിയതായി കൂട്ടിച്ചേർത്തു.



No comments