കേരള സീനിയർ സിറ്റിസൺസ് ഫോറം പാണത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റാണിപുരത്ത് ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
റാണിപുരം : കേരള സീനിയർ സിറ്റിസൺസ് ഫോറം പാണത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തെ വാലി വ്യൂ റിസോർട്ടിൽ വെച്ച് തെരഞ്ഞെടുത്ത മെമ്പറന്മാർക്കുവേണ്ടി ഒരു ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച വിവിധ പരിപാടികൾ വൈകുന്നേരം 5 മണി വരെ നീണ്ടു നിന്നു ആദ്യ സെഷൻ യൂണിറ്റിൻ്റെ പ്രതിമാസയോഗമായിരുന്നു. തുടർന്ന് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് മൈക്കിൾ പുവത്താനി അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു . തുടർന്ന് അകാലത്തിൽ അന്തരിച്ച KSCF കാസർഗോഡ് ജില്ലാ പ്രസിഡന്റായിരുന്ന അബൂബക്കർ ഹാജി, കടന്നൽ കുത്തേറ്റ് അകാലചരമം പ്രാപിച്ച ചാമുണ്ഡിക്കുന്നിലെ വിജയൻ മാസ്റ്റർ എന്നിവരുടെ വേർപാടിൽ യോഗം അനുശോചനവും ആദരാഞ്ജലികളും അർപ്പിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോ ബയോളജിയിൽ ഒന്നാം റാങ്കോടെ വിജയിച്ച മിസ്സ് അഞ്ജിത C.M. നെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട് മൊമെൻ്റോ നൽകി അനുമോദിച്ചു. മിസ്സ് അഞ്ജിത അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് പഞ്ചാ: കമ്മിറ്റി സെക്രട്ടറി എൻ. ചന്ദ്രശേഖരൻ നായർ വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി സിഎം വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറ പി.ഡി ഹരിദാസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ഗ്രേസിയമ്മ നന്ദി പറഞ്ഞു.
ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് ആംഗറായി ആദ്യവസാനം സഹായ സഹകരണങ്ങൾ നൽകി ഒപ്പം നിന്ന ഷെറിൻ ജോസിന് നന്ദിയർപ്പിച്ചു.
ആദ്യ സെഷൻ ഉച്ചയോടു കൂടി അവസാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ക്യാമ്പ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ അർത്ഥത്തിലും വളരെ വിജയകരമായി പൂർത്തീകരിച്ച ക്യാമ്പ് അംഗങ്ങൾക്ക് ഒരു പ്രത്യേക ഉണർവ്വും ഉന്മേഷവും നൽകി. സംഘടനയുടെ ആവശ്യമെന്തെന്ന് ബോദ്ധ്യപ്പെടാനും ഉപകരിച്ചു.
വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച കേരള സർക്കാരിനെ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉൽഘാടന പ്രസംഗത്തിൽ അനുമോദിച്ചു.
No comments