Breaking News

ചന്തേര ഓട്ടിസം സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു


തൃക്കരിപ്പൂർ: സമഗ്ര ശിക്ഷ കേരള കാസർഗോഡ് ബി ആർ സി ചെറുവത്തൂരിന്റെ ആഭിമുഖ്യത്തിൽ ഓട്ടിസം സെൻററിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളുടെ അനുമോദനവും, രക്ഷിതാക്കളുടെയും കുട്ടികളുടെയും ഏകദിന ക്യാമ്പും സംഘടിപ്പിച്ചു.

ചടങ്ങിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  മനു എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചെറുവത്തൂർ ബി ആർ സി, ബി പി സി സുബ്രഹ്മണ്യൻ വി വി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ മുഖ്യാതിഥി ആയിരുന്നു. ജി യു പി എസ് ചന്തേര ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ. കെ,  ജി യു പി എസ് ചന്തേര സ്റ്റാഫ് സെക്രട്ടറി രജനി എ വി, ബി ആർ സി ട്രെയിനർ സതീശൻ യു എന്നിവർ പരിപാടിയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രസിഡണ്ട് നാരായണൻ എം സ്വാഗതവും സ്പെഷ്യൽ എജുക്കറേറ്റർ ശ്രുതി. എം പി നന്ദിയും അറിയിച്ചു. ബി ആർ സി യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ രാധ, ബിന്ദു, സന്ധ്യ, ഉഷ എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ചവിട്ടി നിർമ്മാണവും കുട്ടികൾക്ക് പൂക്കൾ ഉണ്ടാക്കുന്ന പരിശീലനവും നടന്നു. പരിപാടിയിൽ ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപകർ, സ്പെഷ്യൽ  എഡ്യൂക്കേറ്റേർസ്,  സി ആർ സി കോഡിനേറ്റേർസ്, ഓട്ടിസം സെൻററിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

No comments