ചിതറയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ മുൻവശത്തെ ടയർ ഊരി തെറിച്ചു, ബസ് റോഡിൽ നിരങ്ങി നിന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം: ചിതറയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്‍റെ മുൻവശത്തെ ടയർ ഊരി തെറിച്ചു. ചിതറ- കല്ലറ റൂട്ടിൽ സർവ്വീസ് നടത്തുന്ന 'പട്ടുറുമാൽ' ബസ്സിന്‍റെ ടയർ ആണ് ഊരി തെറിച്ചത്. യാത്രക്കാരുമായി പോയ ബസ് റോഡിൽ നിരങ്ങി നിന്നു. ആർക്കും പരിക്കില്ല. ടയർ ഊരി തെറിച്ച സമയം എതിരെ വാഹനം വരാത്തത് രക്ഷയായി. വലിയൊരു അപകടമാണ് ഒഴിവായത്.
No comments