വളർത്തു നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ ആശുപത്രിയിൽ..
കാസർകോട്: വളർത്തു നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ ആശുപത്രിയിൽ. കുമ്പള, ബദരിയ്യ നഗറിലെ മുജീബ് റഹ്മാൻ (52)ആണ് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മാളിയങ്കര, പെർവാഡ് റോഡിൽ ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. നടന്നു പോകുന്നതിനിടയിൽ സമീപത്തെ ഒരു വീട്ടിൽ നിന്നു ഗേറ്റു വഴി പുറത്തേയ്ക്ക് ഓടിയെത്തിയ വലിയ വളർത്തു നായ തന്നെ ആക്രമിക്കുകയായിരുന്നുവെന്നു മുജീബ് റഹ്മാൻ പറഞ്ഞു. നായ ചാടി വീണപ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവരാണ് കൂടുതൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുത്തി ആശുപ്രതിയിൽ എത്തിച്ചത്. വീഴ്ചയിൽ ഇടതു കൈയുടെ എല്ലൊടിഞ്ഞു. ശസ്ത്രക്രിയ നടത്തി സ്റ്റീൽ ഇട്ടിരിക്കുകയാണെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
No comments