കുമ്പളയിൽ വൻ മയക്കുമരുന്ന് വേട്ട; വിൽപനയ്ക്കായി കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ...
കുമ്പള: അനധികൃതമായി വിൽപനയ്ക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. അരിക്കാടി എൻ.എച്ച് 17 റോഡിൽ ഹനുമാൻ ക്ഷേത്രത്തിന് സമീപമുള്ള ന്യൂ ബദരിയ ഹൗസിൽ ഇബ്രാഹിമിന്റെ മകൻ അബ്ദുൾ സഹദാഫ് ഐ (33) ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ നിലവിൽ കട്ടത്തടുക്ക വികാസ് നഗറിലെ ഡീലക്സ് അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.
പുത്തിഗെ ഗ്രാമത്തിലെ വികാസ് നഗറിൽ വെച്ചാണ് കുമ്പള പോലീസ് സ്റ്റേഷൻ എസ്.ഐ (SI) സനീതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. KL 14 Y 6975 നമ്പർ സ്കൂട്ടിയിൽ രഹസ്യമായി കടത്തുകയായിരുന്ന 6.46 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും കണ്ടെടുത്തു.
നിയമാനുസരണം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയിൽ നിന്നും മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കുമ്പള പോലീസ് സ്റ്റേഷനിൽ NDPS ആക്ട് പ്രകാരം (Cr No. 294/2026 U/S 8(c), 22(b) of NDPS Act) കേസ് രജിസ്റ്റർ ചെയ്തു.
No comments