കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഉന്നതികളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി അനുവദിച്ച ഹൈമാസ് ലൈറ്റുകൾക്ക് അനുമതി നിഷേധിക്കുന്നതിൽ ശക്തമായ പ്രതിഷേധം ; കേരളാ ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മറ്റിയുടെ ജനറൽ ബോഡി യോഗം ചുള്ളിക്കരയിൽ നടന്നു
രാജപുരം : കേരളാ ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മറ്റി യുടെ ജനറൽ ബോഡി ചുള്ളിക്കര രാജീവ് ഭവൻ ഓഫീസിൽ ചേർന്നു. യോഗം ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനാർദ്ദനൻ ചേമ്പേന ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് പി കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു.സി. കൃഷ്ണൻ , കണ്ണൻ മാളൂർക്കയം , മാധവൻ എച് , സുകുമാരൻ വിത്തുകളം , സുന്ദരൻ ഒരള , പ്രസന്ന , ശ്യാമള മെമ്പർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ സി കുഞ്ഞികൃഷ്ണൻ സ്വാഗതവും ബളാൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് രാധാമണി നന്ദിയും രേഖപ്പെടുത്തി.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിവിധ ST ഉന്നതികളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി അനുവദിച്ച ഹൈമാസ് ലൈറ്റിന് ഭരണ സമിതി അനുമതി നിക്ഷേധിച്ചതിൽ യോഗം ശക്തമായ പ്രതിക്ഷേതം അറിയിച്ചു.
No comments