Breaking News

17കാരി ഗർഭിണിയായ സംഭവത്തിൽ മുറച്ചെറുക്കനായ 24 കാരനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു


കാസർകോട്: 17കാരി ഗർഭിണിയായ സംഭവത്തിൽ മുറച്ചെറുക്കനായ 24 കാരനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പെൺകുട്ടി മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലും യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് താമസം. 18 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്ക് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുവാൻ ഇരുവരുടെയും വീട്ടുകാർ നേരത്തെ ധാരണയായിരുന്നതായി പറയുന്നു. ഇതിനിടയിൽ ഏതാനും ദിവസം മുമ്പ് പെൺകുട്ടിക്ക് ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം വ്യക്തമായത്. ഇക്കാര്യം ഡോക്ടർ തന്നെയാണ് പൊലീസിനെ അറിയിച്ചത്.

No comments