നീലേശ്വരത്ത് ചങ്ങാടം മറിഞ്ഞു; 14 പേരെയും രക്ഷപ്പെടുത്തി
നീലേശ്വരം : ചായ്യോം കണിയാട റെഡ്മൂണ്‍ ദ്വീപിലേക്കു പോകുകയായിരുന്ന യാത്രാ ചങ്ങാടം മറിഞ്ഞു. ചങ്ങാടത്തിലുള്ളവരെ നാട്ടുകാര്‍ സാഹസികമായി രക്ഷിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ചങ്ങാടത്തില്‍ കയറ്റി കയറില്‍ കെട്ടിവലിച്ചാണ് പുഴയുടെ അക്കരെയുള്ള സ്വകാര്യദ്വീപിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നത്. സാധാരണ 10 പേരെ വീതമാണ് ചങ്ങാടത്തില്‍ കയറ്റാറുള്ളതെന്നും ഇന്നലെ സംഘത്തിലെ 14 പേരെയും ഒറ്റ ട്രിപ്പില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ചങ്ങാടത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള അടിയന്തര സുരക്ഷാ സംവിധാനങ്ങള്‍ ചങ്ങാടത്തില്‍ ഉണ്ടായിരുന്നില്ല. തളിപ്പറമ്പില്‍ നിന്നെത്തിയ വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥസംഘവും കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുമാണ് ചങ്ങാടത്തിലുണ്ടായിരുന്നത്.
No comments