ഷാങ്ഗായ് കരാട്ടെ ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ മൂന്ന് ദിവസത്തെ സ്പെഷ്യൽ ബ്ലാക്ക്ബെൽറ്റ് ക്യാമ്പിന്റെ സമാപനം പനത്തടി ഡോജോയിൽ വെച്ച് നടന്നു
പാണത്തൂർ : ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും, നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ ഷാങ്ഗായ് കരാട്ടെയുടെ മൂന്ന് ദിവസത്തെ ക്യാമ്പ് പനത്തടി ഡോജോയിൽ വെച്ച് നടത്തി. സ്വയരക്ഷയ്ക്കും, ശരീരത്തെ സംരക്ഷിക്കുവാനും, കുട്ടികളിൽ മാനസികോല്ലാസം വളർത്തുവാനും പരിശീലിക്കുന്ന ആയോധന കലയായ കരാട്ടെ വളരെ വ്യത്യസ്തമായ രീതിയിൽ ആണ് പല ദേശങ്ങളിലും നടക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി പരിശീലിപ്പിക്കുന്ന ഷാങ്ഗായ് കരാട്ടെ കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശീലിപ്പിച്ച് വരുന്നു.GVHS ദേലംപാടിയിലെ കായികാധ്യാപകനും കരാട്ടെ ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർ 7th ബ്ലാക്ക് ബെൽറ്റ് നേടിയ പനത്തടിയിലെ സി വേണു മാസ്റ്ററിന്റെ
നേതൃത്വത്തിലാണ് ഈ ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ കാസർഗോഡ് ജില്ലയിലെ അടൂർ, പാണ്ടി, ബദിയടുക്ക, കടമ്പള, പൊയ്‌നാച്ചി, ഉദയപുരം, കള്ളാർ, എന്നിവിടങ്ങളിൽ നിന്നായി 30 ഓളം കുട്ടികൾ ആണ് അദ്ദേഹത്തിൽ നിന്ന് പരിശീലനം നേടിയത്. അതിൽ പതിമൂന്നോളം കുട്ടികൾ സ്പെഷ്യൽ ബ്ലാക്ക്ബെൽറ്റിന് അർഹരായി.ഡിസ്ട്രിക്റ്റ് ചീഫ് അശ്വിൻ സമാപന പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ എം ഷിബു, പൊതുപ്രവർത്തകരായ തോട്ടം അബ്ദുള്ള മുള്ളേരിയ, സന്തോഷ് ചാമുണ്ടിക്കുന്ന്,ഹുസൈൻ പനത്തടി, ആദ്യ വേണു,കൃതിക ബദിയടുക്ക, പൃതിക് മൗവ്വാർ, സുധീഷ് ഗൗരിയടുക്ക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ക്യാമ്പിന്റെ മൂന്ന് ദിവസത്തെ അനുഭവങ്ങൾ സഞ്ജിത് പങ്കുവെച്ചു.വിജയികളായ എല്ലാകുട്ടികൾക്കും ഉപഹാരങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അതോടൊപ്പം പൊതുപ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു. കൂടാതെ വേണു മാസ്റ്ററിന്റെയും,വിദ്യാർഥികളുടെയും മാസ്മരിക പ്രകടനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. വേണു മാസ്റ്റർ സ്വാഗതവും, അഭിഷേക് ചാമുണ്ഡിക്കുന്ന് നന്ദിയും പറഞ്ഞു.
No comments