പഞ്ചാബി ഗായിക യഷിന്ദര്‍ കൗര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കനാലില്‍ നിന്ന്, ഞെട്ടലില്‍ ആരാധകര്‍
ലുധിയാന: പഞ്ചാബി ഗായിക യഷിന്ദര്‍ കൗറിനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ദര്‍ കൗര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവരെ അഞ്ച് ദിവസം മുന്‍പ് ലുധിയാനയിലെ മുണ്ടിയന്‍ കലന്‍ പ്രദേശത്തു നിന്ന് കാണാതായിരുന്നു. കിഡ്നാപ്പ് ചെയ്യപ്പെട്ടതാകാമെന്ന സംശയത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുബ ഗ്രാമത്തിന് സമീപം ഒരു കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രിയ ഗായികയ്ക്ക് സംഭവിച്ചത് അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. റാംപൂര്‍ എന്ന മറ്റൊരു ഗ്രാമത്തില്‍ ഇതേ കനാലിനോട് ചേര്‍ന്ന് അവര്‍ വീട്ടില്‍ നിന്നും പോയ കാറും കണ്ടെത്തിയിട്ടുണ്ട്. കാറില്‍ രക്തക്കറയും പൊലീസ് കണ്ടെത്തി.
No comments