Breaking News

രാഷ്ട്രീയ പ്രേരിതമായ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ചു പരപ്പ ടൗൺ, പന്നിത്തടം, കുറുക്കുട്ടിപൊയിൽ എന്നിവിടങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി


പരപ്പ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകൾ വ്യക്തമായ കാരണങ്ങൾ ഇല്ലാതെ  റെയ്ഡ് ചെയ്തതിൽ പ്രതിഷേധിച്ച് പരപ്പ ലോക്കൽ പരിധിയിൽ പരപ്പ ടൗൺ, പന്നിത്തടം, കുറുക്കുട്ടിപൊയിൽ എന്നിവിടങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പരപ്പ യിൽ ലോക്കൽ സെക്രട്ടറി എ ആർ രാജു, പന്നിത്തടത്ത് വിനോദ് പന്നിത്തടം, കുറുക്കുട്ടി പൊയിലിൽ നാരായണി രവീന്ദ്രൻ എന്നിവർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

 വിവിധ കേന്ദ്രങ്ങളിൽ ടിപി തങ്കച്ചൻ , സി രതീഷ് , സി വി മന്മഥൻ, ടി എൻ ബാബു, അമൽ തങ്കച്ചൻ,എ ആർ വിജയകുമാർ , രമണി രവി, ഭാർഗവി കെ വി ,കെ എസ് രവീന്ദ്രൻ , ഖാലിദ് പി , വി ബാലകൃഷ്ണൻ തുടങ്ങിയവർ മൂന്ന് കേന്ദ്രങ്ങളിലായി നടത്തിയ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.

No comments