പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജല ബജറ്റ് ശില്ല ശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉൽഘാടനം ചെയ്തു
പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി ജലജീവനം ശില്പശാല സംഘടിപ്പിച്ചു. ഹരിത കേരളത്തിൻ്റെ അക്കാദമിക സഹായത്തോടെ ഏഴുപഞ്ചായത്തുകളിലും ജലബജറ്റ് തയ്യാറാക്കിയിരുന്നു. അവയെ ക്രോഡീകരിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്തും ജലബജറ്റ് തയ്യാറാക്കി.
ജല സ്രോതസുകൾ ജല സമ്പന്നമാക്കുക. നിലവിൽ പുഴകളിലുള്ള ജലസംഭരണ നിർമ്മിതികൾ സംരക്ഷിക്കുക. നീരുറവ മാസ്റ്റർ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കുക. നിലവിലെ കിണറുകൾ സംരക്ഷിക്കുന്നതോടൊപ്പം കുളങ്ങൾ കഴിക്കുക പാടശേഖരങ്ങളെ ജലസംഭരണികളായി നിലനിർത്തുക എന്നിവ പ്രധാന നിർദ്ദേശങ്ങളായി ഉന്നയിച്ചു. തുടർപ്രവർത്തനമായി എല്ലാ പഞ്ചായത്തിലും ശിലപ്ശാലകളും വാർഡുകളിൽ ജലസഭകളും നടത്തും.
ജില്ലാപഞ്ചായത്തു പ്രസിഡൻ്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ബിന്ദു സി അധ്യക്ഷത വഹിച്ചു. നവകേരളം കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ ജലബജറ്റിൽ നിന്നു ജലസുരക്ഷ എങ്ങനെ. കൈവരിക്കാം എന്ന് ക്ലാസ്സ് എടുത്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഒ ക്ലാവ് കൃഷ്ണൻ. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ എം.രാജൻ . പി.വി.അനു . ടി.വി.ജയചന്ദ്രൻ . മേഴ്സി മാണി.എ.ലത് കെ.രജിത . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. ദീപ.കെ.പി. ചിത്രലേഖ. ജെസ്സി ചാക്കോ എ. കൃഷ്ണരാജ് ജി.ശ്രി നിവാസൻ . കെ.എം സുനിത കെ.വി. ഭാസ്ക്കരൻ .കെ.വി. സവിത (അസി എഞ്ചിനീയർ ഇറിഗേഷൻ, കെ ശ്രീനിവാസൻ , കെ.കെ. രാഘവൻ പാറക്കോൽ രാജൻ എന്നിവർ സംസരിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുനിൽകുമാർ സ്വാഗതംപറഞ്ഞു.
No comments