Breaking News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി പി എം പ്രവർത്തകർ തകർത്ത മതിൽ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചു നൽകി


കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി പി എം പ്രവർത്തകർ തകർത്ത മതിൽ, പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചു നൽകി. കുഞ്ഞികൃഷ്ണന് വേണ്ടി ചുവരെഴുതിയ വീടിന്റെ മതിലാണ് രണ്ടുമാസം മുൻപ് രാഷ്ട്രീയ വിരോധത്താൽ തകർത്തത്. പയ്യന്നൂർ കാറമേലിലെ കെ പി രേഖയുടെ വീടിനുമുന്നിലെ വലിയ മതിലാണ് ഒരു രാത്രി പൊളിച്ചത്. വി കുഞ്ഞികൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുള്ള ചുവരെഴുത്ത് വന്നതോടെ ആദ്യം അത് മായ്ച്ച് ടി ഐ മധുസൂദനന് വേണ്ടി സി പി എം പ്രവർത്തകർ മാറ്റി എഴുതി. തർക്കമായതോടെ പൊലീസ് എത്തി ടാർപോളിൻ വലിച്ചുകെട്ടി മതിൽ മറച്ചു. പിന്നീട് കണ്ടത് രാത്രിയിൽ പൊളിച്ചിട്ട മതിലാണ്. പ്രചാരണ സമയത്ത് തന്നെ ഉടമയ്ക്ക് വി കുഞ്ഞി കൃഷ്ണൻ നൽകിയ ഉറപ്പാണ് തെരഞ്ഞെടുപ്പിന് വിജയത്തിന് പിന്നാലെ പാലിച്ചത്.

No comments