Breaking News

മഴക്കാല പൂർവ്വ ശുചിത്വ ക്യാമ്പയിന്റെ രണ്ടാം ഘട്ടമായി പരപ്പ ടൗൺ ശുചിത്വ ഹർത്താൽ ആചരിച്ചു...


പരപ്പ : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെയും കുടുബാരോഗ്യ കേന്ദ്രം കരിന്തളത്തിന്റെയും നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചിത്വ ക്യാമ്പയിന്റെ രണ്ടാം ഘട്ടമായി പരപ്പ ടൗൺ ശുചിത്വ ഹർത്താൽ ആചരിച്ചു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഉൽഘാടനം ചെയ്തു. കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്റ്റർ എം.വി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ഏഴാം വാർഡ് മെമ്പർ ഷെറീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കെ.ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് ടി  അനാമയൻ , ടോപ് ടെൻ ആർട്സ് & സ്പോർട്സ് ക്ലബ് പരപ്പ പ്രസിഡണ്ട് ഷൈജൻ ചാക്കോ ,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ വർക്കർമാർ ,പരപ്പ സ്ക്കൂൾ സ്റ്റുഡന്റ് പോലീസ് ടീം , വ്യാപാരികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, ക്ലബ്ബ് ഭാരവാഹികൾ   തുടങ്ങി 100 ഓളം പേർ ശുചിത്വ ഹർത്താലിൽ അണിചേർന്നു. പരപ്പ കുടുബക്ഷേമ ഉപകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി വി  രാജേഷ് ചടങ്ങിന് നന്ദി പറഞ്ഞു.

No comments