Breaking News

പെരുന്നാൾ ദിനത്തിൽ മാതാപിതാക്കൾക്കൊപ്പം പുഴ കാണാനെത്തിയ നാല് വയസുകാരി മിനിലോറിയിടിച്ചു മരിച്ചു


പയ്യന്നൂർ: പെരുന്നാൾ ദിനത്തിൽ മാതാപിതാക്കൾക്കൊപ്പം പുഴ കാണാനെത്തിയ നാല് വയസുകാരി മിനിലോറിയിടിച്ചു മരിച്ചു.ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് (46)- പാവന്നൂർ മൊട്ടിയിലെ എ.കെ.മൈമൂനത്ത് (39) ദമ്പതികളുടെ മകൾ തസ്റിഫ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ പാവന്നൂർ കടവിന് സമീപമായിരുന്നു അപകടം. മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിലാണ് തസ്റിഫ പാവന്നൂർ കടവ് പാലത്തിന് സമീപമെത്തിയത്. സ്കൂട്ടർ നിർത്തി മാതാപിതാക്കൾ മകൾക്കൊപ്പം ഇറങ്ങുമ്പോൾ പാവന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും തസ്റിഫ മരിച്ചിരുന്നു. മാതാപിതാക്കൾ ആശുപ്രതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

No comments