Breaking News

പെട്രോൾ -ഡീസൽ വില വർദ്ധന ; കേന്ദ്രസർക്കാർ നടപടിക്കെതിരെ കാസർഗോഡ് ബൈക്കുകൾ തള്ളി പ്രതിഷേധിച്ച് കെ.എസ് യു പ്രവർത്തകർ


കാസർകോട് : പെട്രോൾ -ഡീസൽ വില നിരന്തരം വർധിപ്പിച്ച് കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ബൈക്കുകൾ തള്ളി പ്രതിഷേധിച്ച് കെ.എസ് യു കാസർകോട് പുതിയ ബസ്റ്റാന്റിൽ നിന്നും പ്രസ് ക്ലബ് ജംഗ്ഷനിലുള്ള പെട്രോൾ പമ്പു വരെയാണ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്കുകളും സ്കൂട്ടറുകളും തള്ളി പ്രതിഷേധിച്ചത്.മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. കെ.എസ് യു ജില്ല പ്രസിഡണ്ട് ജവാദ് പുത്തൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആദർശ് കെ സ്വാഗതവും അൻസാരി നന്ദിയും പറഞ്ഞു. ജില്ല ജന. സെക്രട്ടറി അഖിൽ ജോൺ, വിഷ്ണു ഇരിയണ്ണി, സുജിത് എസ്, വൈഷ്ണവ് കോളിച്ചാൽ, ഷജാഹ് പട്ളഎന്നിവർ നേതൃത്വം നൽകി.

No comments