റോഡിൽ നിന്നു കളഞ്ഞു കിട്ടിയ ഒന്നരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല ഉടമസ്ഥനെ ഏൽപ്പിച്ച് യുവാവ് മാതൃകയായി
കാസർകോട്: റോഡിൽ നിന്നു കളഞ്ഞു കിട്ടിയ ഒന്നരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല ഉടമസ്ഥനെ ഏൽപ്പിച്ച് കൂലിപ്പണിക്കാരൻ മാതൃകയായി. കിളിംഗാർ, നടുക്കളയിലെ മഹാലിംഗയാണ് സത്യസന്ധത തെളിയിച്ചത്. കിളിങ്കാർ റോഡിൽ വച്ചാണ് മഹാലിംഗയ്ക്കു സ്വർണ്ണമാല കളഞ്ഞു കിട്ടിയത്. ഒറിജിനൽ സ്വർണ്ണമാണെന്നു തിരിച്ചറിഞ്ഞ മഹാലിംഗ ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. ഇതിനിടയിലാണ് തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല യാത്രക്കിടയിൽ നഷ്ടപ്പെട്ടതായി പെര്യടുക്കയിലെ മഹേഷ് വ്യക്തമാക്കിയത്. തുടർന്ന് ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ വച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാല മഹാലിംഗ ഉടമസ്ഥനായ മഹേഷിനു കൈമാറി. മഹാലിംഗയുടെ സത്യസന്ധതയെ പൊലീസും നാട്ടുകാരും പ്രകീർത്തിച്ചു.
No comments