Breaking News

ബലിപെരുന്നാൾ: ജാഗ്രതാ നിർദ്ദേശങ്ങളുമായി കള്ളാർ മുസ്ലിം ജമാഅത്ത്

കള്ളാർ: ബലിപെരുന്നാൾ ദിനങ്ങളിൽ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനായി രാജപുരം പോലീസിന്റെ നിർദ്ദേശപ്രകാരം കള്ളാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പെരുന്നാൾ ആഘോഷങ്ങൾ പൊതുജനങ്ങൾക്കോ മറ്റ് വിഭാഗങ്ങൾക്കോ ബുദ്ധിമുട്ടാകാത്ത രീതിയിൽ ക്രമീകരിക്കണമെന്ന് ജമാഅത്ത് കമ്മിറ്റി അഭ്യർത്ഥിച്ചു.

പെരുന്നാൾ നിസ്കാരത്തിന് ശേഷം അമിതവേഗതയിലുള്ള വാഹനമോടിക്കലോ ബൈക്ക് റാലികളോ യാതൊരു കാരണവശാലും പാടില്ല. പൊതുജനങ്ങൾക്കും രോഗികൾക്കും പ്രയാസമുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ ഒഴിവാക്കണം. അപകടസാധ്യത മുന്നിൽക്കണ്ട് കുടുംബൂർ പുഴയിലോ സമീപത്തെ മറ്റ് പുഴകളിലോ കുട്ടികളെയോ ബന്ധുക്കളെയോ കൂട്ടി കുളിക്കാൻ ഇറങ്ങുന്നത് കർശനമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

പെരുന്നാൾ ദിനങ്ങളിൽ പോലീസിന്റെ കർശന നിരീക്ഷണവും പരിശോധനയും ഉണ്ടാകും. നിയമലംഘനങ്ങൾ ഒഴിവാക്കി നാടിന്റെ സുരക്ഷയ്ക്കായി മുഴുവൻ ജമാഅത്ത് അംഗങ്ങളും നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് കള്ളാർ ജുമ മസ്ജിദ് പ്രസിഡന്റ് അറിയിച്ചു.


No comments