വാഹന അപകടത്തിൽ മരണപ്പെട്ട തെങ്ങുകയറ്റ തൊഴിലാളി പുങ്ങംചാലിലെ രാജുവിന്റെ കുടുംബത്തിന് ആശ്വാസവുമായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പ്രവർത്തകർ..
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട തെങ്ങുകയറ്റ തൊഴിലാളി പുങ്ങംചാലിലെ രാജുവിന്റെ കുടുംബത്തിന് ആശ്വാസവുമായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പ്രവർത്തകർ..
വെസ്റ്റ് എളേരി യൂണിറ്റ് അംഗമായിരുന്ന പുങ്ങംചാലിലെ രാജുവിന്റെ കുടുംബത്തിന് സംഘടന ഒരു ലക്ഷം രൂപയാണ് അടിയന്തര കുടുംബ സഹായ ഫണ്ടായി നൽകിയത്..
ഞായറാഴ്ച വൈകിട്ട് പുങ്ങംചാലിലെ രാജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പ്രസിഡണ്ട് സി. എച്ച്. മണി സഹായധനവും കുട്ടികകൾക്കുള്ള പഠനോപകരണങ്ങൾ വിവിധ വ്യക്തികളും കൈമാറി
രാജുവിന്റെ മാതാവിനുള്ള സഹായധനം വാർഡ് മെമ്പർ സുമിത്ര തമ്പാൻ കൈമാറി .സെക്രട്ടറി ഗിരീഷ് മല്ലം, ട്രഷറർ ബിനു ബളാൽ, രക്ഷാധികാരി സുകുമാരൻ കുറ്റിക്കോൽ കെ. കെ. തങ്കച്ചൻ.എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർഡ് മെമ്പർ സുമിത്ര തമ്പാൻ മുഖ്യാതിഥിയായിരുന്നു.
ജില്ലാ കമ്മിറ്റി അംഗങ്ങൾ, വെസ്റ്റ് എളേരി യൂണിറ്റ് ഭാരവാഹികൾ, വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ തെങ്ങുകയറ്റ തൊഴിലാളികൾ, നാട്ടിലെ പ്രമുഖ പൊതുപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
No comments