Breaking News

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിനു പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധനകൾ ആരംഭിച്ചു


 സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിനു പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധനകൾ നടത്തിവരുന്നു. ഇതിനകം അമ്പതോളം സ്കൂൾ വാഹനങ്ങളുടെ പരിശോധനകൾ പൂർത്തീകരിച്ചു. അപാകതകൾ കണ്ടെത്തിയ വാഹനങ്ങൾ അവ പരിഹരിച്ചു പുനപരിശോധനയ്ക്ക് ഹാജരാക്കുവാൻ അധികൃതകർക്ക് നിർദേശം നൽകിയിട്ടുണ്ട്, പരിശോധനയ്ക്ക് ഹാജരാക്കാത്ത ഒരു വാഹനവും സ്കൂൾ കുട്ടികളുടെ യാത്രയ്ക്കായി നിരത്തിൽ ഉപയോഗിക്കരുത് എന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ പരിശോധനയ്ക്ക് വെള്ളരിക്കുണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ ദിനേശ് കുമാർ വി കെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്രീ ദിനേശൻ കോടോത്ത്, ശ്രീ സുധീർ എം ഡി എന്നിവർ നേതൃത്വം നൽകി.




No comments