ബെള്ളൂർ പള്ളപ്പാടിയിൽ യുവഭർതൃമതിയെ വീട്ടിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ബെള്ളൂർ, പഞ്ചായത്തിലെ പള്ളപ്പാടിയിൽ യുവഭർതൃമതിയെ വീട്ടിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടി ഹൗസിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27)യാണ് മരിച്ചത്. ബുധൻ വൈകുന്നേരമാണ് സെറീനയെ ഷെഡിനകത്ത് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ സെറീനയുടെ സഹോദരൻ അബ്ദുൽ റഹ്മാന്റെ പരാതിയിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കർണ്ണാടക,പുത്തൂർ, കെയ്യൂർ, മടവ്, സനങ്കളയിലെ എസ്എസ് മൻസിൽ സ്വദേശിനിയായ സെറീനയും സൈനുദ്ദീനും തമ്മിലുള്ള വിവാഹം നാലുവർഷം മുമ്പാണ് നടന്നത്.
No comments