പെരിയ കേന്ദ്ര സർവ്വകലാശാല വനിത മെസ്സിലെ കുക്ക് ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചു
പെരിയ : പെരിയ കേന്ദ്ര സർവ്വകലാശാല വനിത മെസ്സിലെ കുക്ക് ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ, തലശ്ശേരി സ്വദേശിനിയും വർഷങ്ങളായി പെരിയ കായകുളം വണ്ണാത്തംപാറയിൽ താമസക്കാരിയുമായ സീതമ്മ (68)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കായംകുളത്ത് നടന്ന ഒരു പരിപാടിയിൽ സംബന്ധിച്ച ശേഷം ഡ്യൂട്ടിക്ക് പോയതായിരുന്നു. അവിടെവച്ച് കുഴഞ്ഞുവീണ സീതമ്മയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ സീബ, ബബിഷ് (ബംഗളൂരു). മരുമകൻ: സതീഷ് മലബാറി (ടൈലർ പെരിയ).സീതമ്മയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.
No comments