Breaking News

പരപ്പ തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്‌ കളിസ്ഥല നിർമ്മാണ ധനശേഖരണാർത്ഥം ഉത്സവ സന്ധ്യ 2026 സംഘടിപ്പിച്ചു ഉത്തരമേഖല കൈകൊട്ടിക്കളിയിൽ ജോളി യൂത്ത് സെന്റർ ആടോട്ട് വിജയി


പരപ്പ : മലയോരത്തിന്റെ മാതൃകയായ നിരവധി കാരുണ്യ സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ പരപ്പ തോടംചാലിലെ സിറ്റിസൺ ക്ലബ്ബിന്റെ പുതിയ ഉദ്യമമായ നാട്ടിലെ കുട്ടികൾക്ക് കളിക്കാൻ സ്വന്തമായി കളിസ്ഥലം എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് വേണ്ടി നടത്തിയ ഉത്സവ സന്ധ്യയും ധനസമാഹരണ കൂപ്പൺ നറുക്കെടുപ്പും പരപ്പയിൽ നടന്നു.

ഉത്സവസന്ധ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ സാബു എബ്രഹാം ഉത്ഘാടനം ചെയ്തു. സംഘടക സമിതി കൺവീനവർ അനൂപ് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒൻപതാം വാർഡ് മെമ്പർ ടി എൻ ബാബു ആദ്യക്ഷനായി. ഉപകാര സമർപ്പണവും വി കെ ശ്യാമള ചികിത്സ ധനസഹായ നിധിയിലേക്ക് ക്ലബ്ബിന്റെ ചികിത്സ സഹായം സ്വീകരിക്കൽ ചടങ്ങും കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ നിർവഹിച്ചു. കരുണം 2025 പ്രതിഭ പുരസ്‌കാര ജേതാവ്, സന്തോഷ്‌ നാട്യഞ്ജലി, കണ്ണൂർ യൂണിവേഴ്സിറ്റി ഭാരതനാട്യം എം എ റാങ്ക് ജേതാവ് അഭിന രാമചന്ദ്രൻ എന്നിവർ ഉപകാരം സ്വീകരിച്ചു.

ചടങ്ങിന് ആശംസകളുമായി വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന എ ആർ രാജു, സിജോ പി ജോസഫ്, പ്രമോദ് വർണ്ണം, ഗിരീഷ് പി, ടി അനാമയൻ, അജയൻ ടി എൻ, ഹരി കോളംകുളം, പുഷ്പ്പൻ ചങ്ങാട്, ഓമന എം, സെറീന കെ പി എന്നിവർ സംസാരിച്ചു.വൈസ് ചെയർമാൻ സംഘടകസമിതി സുധീഷ് ചന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. 

ഉത്സവസന്ധ്യയുടെ ഭാഗമായി ഉത്തരമേഖല കൈകൊട്ടിക്കളി നടന്നു. പത്തോളം ടീമുകൾ പങ്കെടുത്ത വാശിഏറിയ മത്സരത്തിൽ ജോളി യൂത്ത് സെന്റർ ആടോട്ട് വിജയിയായി .റെഡ് സ്റ്റാർ പാലത്തേര രണ്ടാം സ്ഥാനവും യങ്‌ ഇന്ത്യൻസ് വലിയപോയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

No comments