Breaking News

തപസ്യ "ശാസ്ത്രീയ സംഗീത അരങ്ങേറ്റം" മെയ് 23ന് ശനിയാഴ്ച 2 മണി മുതൽ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടക്കും .. ഒരുക്കങ്ങൾ പൂർത്തിയായി


വെള്ളരിക്കുണ്ട് : മെയ് 23ന് ശനിയാഴ്ച  2 മണി മുതൽ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപത്തിൽ വച്ച് നടക്കുന്ന തപസ്യ ശാസ്ത്രീയസംഗീത അരങ്ങേറ്റത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സവിത പയ്യന്നൂർ,രജീഷ് പാണപ്പുഴ എന്നിവരുടെ ശിക്ഷണത്തിൽ സംഗീതപഠനം നടത്തുന്ന പത്ത് കുട്ടികളുടെ അരങ്ങേറ്റമാണ് നടക്കുന്നത്. പക്കമേളമൊരുക്കുന്നത് കലാശ്രീ ഗിതേഷ് ഗോപാലകൃഷ്ണൻ (മൃദംഗം), കലാശ്രീ ഗണരാജ് കാസർഗോഡ് (വയലിൻ) എന്നിവരാണ്.

മലയോര മേഖലയിലെ മുതിർന്നവാദ്യകലാകാരന്മാരായ രാമകൃഷ്ണൻ ബളാൽ, ജോർജ്ജ് പാറയിൽ വെള്ളരിക്കുണ്ട്, വർഗ്ഗീസ് ഭീമനടി, അനാമയൻ പരപ്പ എന്നിവരെ ചടങ്ങിൽ ആദരിക്കും.

തോമസ് ചെറിയാൻ (KVVES വെള്ളരിക്കുണ്ട് യൂണിറ്റ് ), ഷോബി ജോസഫ്, ഷൈലജ കൃഷ്ണൻ,ഷാജൻ പൈങ്ങോട്ട് എന്നിവർ ആശംസകളർപ്പിക്കും.

No comments