കോടോം - ബേളൂർ ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്, സർക്കാർ ഹോമിയോ ഡിസ്പെൻസറി എരുമക്കുളം, എൻ.എസ്.എസ്. യൂണിറ്റ്, ഡോ. എ.ജി.എച്ച്.എസ്.എസ്. കോടോത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2026 ജൂൺ 22-ന് (തിങ്കളാഴ്ച) രാവിലെ 9:30 മണിക്ക് ഡിസ്പെൻസറിയുടെ യോഗ ഹാളിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വന്ദന ടി. പി. നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഭൂപേഷ് കെ. അധ്യക്ഷത വഹിച്ചു. സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഷഫ്‌ന മൊയ്തു സ്വാഗതം ആശംസിച്ചു.
തുടർന്ന് ശ്രീ. പി. എം. ബാബു മാസ്റ്റർ (പ്രിൻസിപ്പൽ, Dr. A.G.H.S.S. കോടോത്ത്), ശ്രീ. അനീഷ് ബി. (പ്രോഗ്രാം ഓഫീസർ, NSS, Dr. A.G.H.S.S. കോടോത്ത്), ശ്രീ. അജീഷ് പി. എൻ. (രണ്ടാം വാർഡ് മെമ്പർ), ശ്രീമതി ശ്രീജ പി. (HMC), ശ്രീ. പി. കുഞ്ഞികൃഷ്ണൻ (HMC), ശ്രീ. പി. രമേശൻ (HMC) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ. പി. സുഭാഷ് (യോഗ ഇൻസ്ട്രക്ടർ, GHD എരുമക്കുളം) നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു. തുടർന്ന് യോഗ പരിശീലനവും നടന്നു.യോഗ ദിനാചരണത്തിലും യോഗ പരിശീലന ക്ലാസിലും 75 പേർ സജീവമായി പങ്കെടുത്തു.
No comments