Breaking News

കേരളത്തില്‍ എത്തിയ ബംഗ്ലാദേശി പൗര കാഞ്ഞങ്ങാട്ട് പിടിയില്‍


കാഞ്ഞങ്ങാട് : അനധികൃതമായി കേരളത്തിൽ എത്തിയ ബംഗ്ലാദേശി പൗര കാഞ്ഞങ്ങാട്ട് പിടിയിൽ.സൽമ കാത്തൽ (30) എന്ന യുവതിയെയാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ഹോസ്ദുർഗ് എസ് ഐ കെ പി രമേശനും സംഘവും ചേർന്ന് പിടികൂടിയത്. ഇവർ രണ്ടു വർഷത്തോളമായി മലപ്പുറത്ത് ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ നിന്നും പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയാണ് യുവതിയെ കൂടുതൽ ശമ്പളം കിട്ടുന്ന ഹോട്ടൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞു കാഞ്ഞങ്ങാട്ടേക്ക് ക്ഷണിച്ചത്. ഇത് പ്രകാരമാണ് യുവതി ഇന്ന് രാവിലെ മലബാർ എക്സ്പ്രസിൽ കാഞ്ഞങ്ങാട് എത്തിയത്. യുവതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാകും.

No comments