Breaking News

പയ്യന്നൂർ ബസ് സ്റ്റാന്റിന് സമീപത്ത് പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നു കഞ്ചാവുമായി ജ്യോൽസ്യനെ പിടികൂടി


പയ്യന്നൂർ: പയ്യന്നൂർ ബസ് സ്റ്റാന്റിന് സമീപത്ത് പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നു കഞ്ചാവു പിടികൂടി. സംഭവത്തിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് ജ്യോതിഷാലയം നടത്തിപ്പുകാരനും ജ്യോത്സ്യനുമായ കാങ്കോൽ, വടശ്ശേരിയിലെ പി. ശ്രീനാഥി(41)നെ അറസ്റ്റു ചെയ്തു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇന്നലെ (ബുധൻ)വൈകുന്നേരമാണ് എസ്ഐ പിവി അനുശ്രീയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം ജ്യോതിഷാലയത്തിൽ പരിശോധന നടത്തിയത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ് . കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൽ ജബ്ബാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു

No comments