വീട്ടുപറമ്പിലെ തേക്കുമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മധ്യവയസ്ക്കനെ ക്രൂരമായി മർദ്ദിച്ചു ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കാൽ : വീട്ടുപറമ്പിലെ തേക്കുമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മധ്യവയസ്ക്കനെ ക്രൂരമായി മർദ്ദിച്ചതായി കേസ്. കമ്പല്ലൂർ കൊന്നയിൽ വീട്ടിൽ ഗീവർഗീസ് കോശിയുടെ മ കൻ കെ.കെ.സണ്ണി(62)നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസി സന്തോഷിനെതിരെയാണ് ചിറ്റാരിക്കാൽ പോലീ സ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോ ടെയാണ് സണ്ണിയുടെ പറമ്പിൽ അതിക്രമിച്ചുകയറിയ സന്തോഷ് സണ്ണിയുടെ മുഖത്തടിക്കുകയും അടിയേറ്റ് നിലത്തുവീണ സണ്ണിയെ ഷോൾഡറിന് പിടിച്ച് ഇടിച്ച് പരിക്കേൽപ്പിക്കു കയും ചെയ്തുവത്രെ.
No comments