2,226 പാക്കറ്റ് - കുപ്പി കർണ്ണാടക മദ്യം കടത്തുകയായിരുന്ന കാർ ഓവുചാലിനായി എടുത്ത കുഴിയിൽ വീണു ; പ്രതി അറസ്റ്റിൽ
കാസർകോട് : 2,226 പാക്കറ്റ് - കുപ്പി കർണ്ണാടക മദ്യം കടത്തുകയായിരുന്ന കാർ ദേശീയപാത സർവ്വീസ് റോഡിൽ ഓവുചാലിനായി എടുത്ത കുഴിയിൽ വീണു. വിവരമറിഞ്ഞ് എത്തിയ പ്രതിയെയും മദ്യവും കാറും കസ്റ്റഡിയിലെടുത്തു. മീഞ്ച, കുളൂർ, കെമ്മങ്കള, ചാർളയിലെ പ്രജ്വൽ (25) ആണ് മഞ്ചേശ്വരം എസ് ഐ കെ ആർ ഉമേശിന്റെയും സംഘത്തിന്റെയും പിടിയിലായത്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ഉപ്പള ഗൈറ്റിനു സമീപത്ത് കാസർകോട് ഭാഗത്തേയ്ക്കുള്ള സർവ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. സ്ഥലത്ത് വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിനാണ് ഓവുചാൽ നിർമ്മിക്കുന്നതിനു ആഴത്തിലുള്ള കുഴിയെടുത്തത്. ഇതിന്റെ കോൺക്രീറ്റ് ജോലിക്കുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തിങ്കളാഴ്ച രാത്രി കാർ ഓവുചാലിനു എടുത്ത കുഴിയിലേയ്ക്ക് മറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിലാണ് കർണ്ണാടക മദ്യം പിടികൂടിയത്. 39 ബോക്സ് മദ്യമാണ് പിടിയിലായത്. 180 മില്ലി ലിറ്ററിന്റെ 1483 കുപ്പി മദ്യവും 90 മില്ലി ലിറ്ററിന്റെ 763 പാക്കറ്റ് മദ്യവുമാണ് പെട്ടികൾക്കകത്ത് ഉണ്ടായിരുന്നത്.
No comments