Breaking News

കനത്ത മഴയില്‍ മെക്കാഡം ടാറിങ് നടത്തിയതായി പരാതി


ഹൊസ്ദുർഗ് : പാണത്തൂര്‍ സംസ്ഥാനപാത നവീകരണത്തിലെ അവസാന റീച്ചായ പാണത്തൂര്‍ പവിത്രംകയം ഭാഗത്ത് രാത്രി പെയ്ത കനത്ത മഴയില്‍ മെക്കാഡം ടാറിങ് നടത്തിയതായി പരാതി. അശാസ്ത്രീയ നിര്‍മ്മാണമെന്ന് കാണിച്ച് മലനാട് വികസന സമിതി കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ക്ക് പരാതി നല്‍കി. രാത്രി 8 മണിയോടെയുണ്ടായ കനത്ത മഴയിലാണ് സംസ്ഥാന പാതയില്‍ പവിത്രംകയം ഭാഗത്ത് മെക്കാഡം ടാറിങ് ആദ്യ പാളിയായ ബിറ്റുമിന്‍ മിക്‌സ് നിരത്തിയത്. പലവട്ടം നീട്ടി നല്‍കിയ നിര്‍മാണ കാലാവധി മേയ് 31 ന് അവസാനിക്കാനിരിക്കെയാണ് തിടുക്കത്തില്‍ കനത്തമഴയില്‍ കരാര്‍ കമ്പനി ടാറിങ് നടത്തിയത്. 


No comments