ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ മൂന്നു പേർ മംഗ്ളൂരുവിൽ അറസ്റ്റിൽ
കാസർകോട്: ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ മൂന്നു പേർ മംഗ്ളൂരുവിൽ അറസ്റ്റിൽ. മഞ്ചേശ്വരത്തെ അബ്ദുൽ ഖാദർ, ബെൽത്തങ്ങാടിയിലെ ശശാങ്ക, അത്താവറിലെ പ്രഭാചന്ദ്ര എന്നിവരെയാണ് ബംഗ്ളൂരു - മടിക്കേരി ഫോറസ്റ്റ് എസ്.പി പവൻ നെജൂറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മംഗ്ളൂരു, മറോളിയിൽ വച്ചാണ് സംഘം പൊലീസിന്റെ വലയിൽ കുടുങ്ങിയത്.ആനക്കൊമ്പു വിൽക്കാൻ ഒരു സംഘം മറോളിയിൽ എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രഹസ്യ വിവരം ലഭിച്ചത് പ്രകാരമുള്ള കാർ എത്തിയപ്പോൾ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് 42.700 കിലോ തൂക്കമുള്ള രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തത്. പൊലീസ് സംഘത്തിൽ മംഗ്ളൂരു സി.ഐ.ഡി സബ് ഇൻസ്പെക്ടർ ജി.ആർ ദിലീപ്, കെ.ടി ജയരാമ, കെ.എം ബാലകൃഷ്ണ, എസ് താരാനാഥ്, അബ്ദുൽ റൗഫ് എന്നിവരും ഉണ്ടായിരുന്നു. സംഘത്തിന് എവിടെ നിന്നാണ് ആനക്കൊമ്പുകൾ ലഭിച്ചതെന്നു വ്യക്തമല്ല. അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചു.
No comments