Breaking News

തൃക്കരിപ്പൂർ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ പിതാവ് എം വി ഗോവിന്ദ വാര്യർ അന്തരിച്ചു


പാലക്കാട്: സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് എം.വി. ഗോവിന്ദ വാര്യര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം പാലക്കാട് ചേത്തല്ലൂർ സ്വദേശിയാണ്. അസുഖബാധിതനായി ഏറെനാളായി ചികിത്സയിൽ ആയിരുന്നു. ജീവിതത്തിലെ തണലും കരുത്തുമായിരുന്നു പിതാവെന്ന് സന്ദീപ് വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. തന്റെ ജീവിതയാത്രയില്‍ എന്നും വലിയൊരു പിന്തുണയായി ഒപ്പമുണ്ടായിരുന്ന പിതാവിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സന്ദീപ് വാര്യര്‍ അനുസ്മരിച്ചു. അച്ഛന്‍ വിട്ടുപിരിഞ്ഞു എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ജീവിതത്തിലെ ഏറ്റവും വലിയ താങ്ങും തണലും പിന്തുണയുമാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിതുമ്പലോടെ പങ്കുവെച്ചു. 
നിരവധി പേരാണ് സന്ദീപ് വാര്യരുടെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

No comments