Breaking News

ചിറ്റാരിക്കാൽ കാരയിൽ കിണറ്റിൽ വീണ പശുക്കിടാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി


ചിറ്റാരിക്കാൽ : കിണറ്റിൽ വീണ പശുക്കിടാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.  രാവിലെ ഏഴരയോടെ ചിറ്റാരിക്കാൽ കാരയിലെ കോഴിമറ്റത്തിൽ ബെന്നിയുടെ വീട്ടിലെ പശുക്കിടാവാണ് 10 മീറ്റർ ആഴമുള്ള കിണറ്റിൽ വീണത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ ടൗണിലെ ചുമട്ടുതൊഴിലാളികൾ കിണറ്റിലിറങ്ങി പശുക്കിടാവിനെ വെള്ളത്തിൽ മുങ്ങിത്താഴാതെ പിടിച്ചുനിർത്തി. പിന്നീട് പെരിങ്ങോത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചുമട്ടുതൊഴിലാളികളും ചേർന്ന് പശുക്കിടാവിനെ കിണറ്റിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. പെരിങ്ങോം അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഇ.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ രാഗേഷ്, അനുരാഗ്, രഞ്ജിത്ത്, അൻഷാജ്, സജേഷ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments