വിൽപ്പനക്കായി കൊണ്ടു വന്ന 10.72 എം.ഡി.എം.എ.യുമായി കർണാടക സ്വദേശിയെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു
കാസർകോട്: വിൽപ്പനക്കായി കൊണ്ടു വന്ന 10.72 എം.ഡി.എം.എ.യുമായി കർണാടക സ്വദേശിയെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കർണാടക ബണ്ട്വാൾ വിരക്കമ്പയിലെ ബൊണ്യകുക്കു വിട്ടിൽ ഷംസുദ്ദീൻ (38) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദുമയിലെ പൊതു ശൗചാലയത്തിന് മുന്നിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. ബേക്കൽ ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നു പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. യുവാവിൽ നിന്ന് മൊബൈൽ ഫോൺ പഴ്സ് പാൻ കാർഡ്, 2190 രൂപ എന്നിവയും പിടിച്ചെടുത്തു. ബേക്കൽ ഡിവൈഎസ്പി. എം പി. ആസാദിന്റെ മേൽ നോട്ടത്തിൽ ബേക്കൽ സിഐ എം കെ അനിൽകുമാർ, ജൂനിയർ എസ്ഐ. പ്രിൻസ് ജോൺ, ഓഫീസർമാരായ ധനേഷ്, ശ്രീലാൽ, സജേഷ് എന്നിവരാണ് പരിശോധക സംഘത്തിൽ ഉണ്ടായിരുന്നത്. ഈ Geographic Reference
No comments