കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശി പി നിധിന്‍രാജ് ഐപിഎസിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയായ പി.നിധിന്‍ രാജിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. നിലവിലെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭാരത റെഡിയെ കണ്ണൂരില്‍ കമ്മീഷണറായി നിയമിച്ചു.
കേരള കേഡറിലെ പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി. നിധിന്‍ രാജ്, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. 2019 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം, 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210-ാം റാങ്ക് നേടിയാണ് ഐ.പി.എസ്സിലേക്ക് പ്രവേശിച്ചത്. കാസര്‍കോട് ജില്ലയിലെ രാവണീശ്വരം
സ്വദേശിയാണ്. കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കി. സര്‍വീസിന്റെ തുടക്കത്തില്‍ വയനാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാവണീശ്വരം എക്കാലിലെ രാജേന്ദ്രന്‍ - ലത എന്നിവരുടെ മകനാണ്
No comments