തേജസ്വിനി പുഴയിൽ പെരുമ്പട്ട പ്രദേശത്ത് വ്യാപകമായ കരയിടിച്ചിൽ
പെരുമ്പട്ട : തേജസ്വിനി പുഴയിൽ പെരുമ്പട്ട പ്രദേശത്ത് വ്യാപകമായ കരയിടിച്ചിൽ. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കരയിടിച്ചിലിൽ കയ്യൂർ ചീമേനി പഞ്ചായത്തിലെ കുണ്ട്യംഭാഗത്താണ് കനത്ത നാശമുണ്ടായത്. കരയോടൊപ്പം കവുങ്ങ്, മരങ്ങൾ എന്നിവയും കടപുഴകി. എ.ലക്ഷ്മണന്റെ കൃഷിഭൂമിയും കൃഷിയുമാണ് കരയിടിച്ചിലിൽ നഷ്ടപ്പെട്ടത്.
2018-ൽ പെരുമ്പട്ട പാലം നിർമാണം ആരംഭിച്ചതോടെയാണ് ഈ പ്രദേശത്ത് കരയിടിച്ചിൽ ആരംഭിച്ചത്. പാലം നിർമാണസമയത്ത് പുഴയുടെ പകുതിഭാഗം മണ്ണിട്ട് ബണ്ട് നിർമിച്ചപ്പോൾ, വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ മറുഭാഗത്ത് കരയിടിച്ചിലുണ്ടായി. 2021-ൽ പാലം ഉദ്ഘാടനം ചെയ്തതോടെ ശക്തമായ ഒഴുക്കിൽ വെള്ളം പാലത്തിന്റെ തൂണിൽ തട്ടി ഇരുകരകളിലും കരയടിച്ചിലുണ്ടാക്കുന്നു.
No comments