അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ
തൃശൂര്‍: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. കോട്ടയം പൊന്‍കുന്നം പുതുപറമ്പില്‍ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുല്‍ സുനീര്‍ (29) എന്നിവരാണ് 46 ഗ്രാം എം.ഡി.എം.എയുമായി വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പകല്‍ ഒമ്പത് മണിയോടെ പന്നിയങ്കര ടോള്‍ പ്ലാസ്സക്ക് സമീപമാണ് ഇവര്‍ പിടിയിലായത്. ബെംഗളൂരില്‍നിന്നും ഇരുവരും വ്യത്യസ്ത ട്രാവല്‍സ് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. പന്നിയങ്കരയില്‍ ബസ് ഇറങ്ങിയശേഷം മറ്റൊരു ബസില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പിടിയിലായത്.
No comments