എംഡിഎംഎ ഉപയോഗിച്ചതിനെ തുടർന്ന് സ്വബോധം നഷ്ടപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി.. ദേഹ പരിശോധനയിൽ എംഡിഎംഎ കണ്ടെടുത്തു
കാസർകോട് : എംഡിഎംഎ ഉപയോഗിച്ചതിനെ തുടർന്ന് സ്വബോധം നഷ്ടപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവ് കെണിഞ്ഞു. യുവാവിന്റെ ദേഹ പരിശോധന നടത്തിയ പൊലിസ് 0.280 എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് കേസെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. കുമ്പള, ദേവി നഗറിലെ മുഹമ്മദ് മുഷ്താഖിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മുണ്ടും ബനിയനും ധരിച്ചാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ ഓടിയെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കാര്യം അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി പറയാൻ യുവാവിനു കഴിഞ്ഞില്ല. സ്വബോധത്തിലല്ലെന്നു മനസ്സിലാക്കി യുവാവിന്റെ ദേഹ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.
No comments