Breaking News

മയക്കുമരുന്ന് വേട്ട ; 45 ഗ്രാം എംഡിഎംഎയുമായി യുവാവ് കാസർഗോഡ് പിടിയിൽ


കാസർകോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 45 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കാസർകോട്,പള്ളം, ബൈത്തുൽ നൂറിലെ എ അബ്ദുൽ നാസറി(40)നെയാണ് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി. നളിനാക്ഷനും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബിവി വിജയഭരത് റെഡ്ഡിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് (തിങ്കൾ) പുലർച്ചെ 1:30 മണിയോടെ പള്ളത്തെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. അലമാരയിൽ സൂക്ഷിച്ച നിലയിലാണ് എംഡി എം എ കണ്ടെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബദിയഡുക്ക, ബേക്കൽ, കുമ്പള പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡിൽ 44 ഗ്രാം എംഡിയുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ബദിയടുക്കയിൽ പുത്തിഗെയിലെ മുഹമ്മദ് ഹനീഫ എന്ന കാക്ക ഹനീഫ (37)യെ 28.99 ഗ്രാം എംഡിഎംഎയുമായും 29,500 രൂപയുമായാണ് പിടികൂടിയത്. മയക്കുമരുന്ന് കണ്ടെത്താൻ ഉപയോഗിച്ച ബൈക്കും പിടികൂടിയിരുന്നു. കുമ്പളയിൽ മുഗു, ഉറുമിയിലെ ഷബീർ അലി (45)യെ 11.97 ഗ്രാം എംഡിഎംഎയുമാണ് അറസ്റ്റ് ചെയ്തത്. മൗവ്വലിലെ ക്വാർട്ടേഴ്സിൽ താമസക്കാരനായ ഷാഹുൽഹമീദിനെ (31) 3.1 ഗ്രാം എംഡിഎംഎയുമായി ബേക്കൽ പൊലീസാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ അമ്പതോളം കേസുകളിലായി 55ൽപ്പരം പേരാണ് പൊലീസിന്റെ പിടിയിലായത്.

No comments