Breaking News

കാഞ്ഞങ്ങാട് രാഗം ഓർക്കസ്ട്ര മൂന്നാം വാർഷികവും കുടുംബസംഗമവും നടത്തി


കാഞ്ഞങ്ങാട് : കേരളത്തിന് അകത്തും പുറത്തും  നിരവധി വേദികളെ സംഗീതത്തിൽ ആറാടിച്ച കാഞ്ഞങ്ങാട് രാഗം ഓർക്കസ്ട്രയുടെ മൂന്നാം വാർഷികവും കുടുംബസംഗമവും അലാമിപ്പള്ളിയിൽ വച്ച് നടന്നു.  സെക്രട്ടറി ബാബു ആവിക്കര സ്വാഗതം പറഞ്ഞു.

പ്രസിഡണ്ട് പ്രമോദ് അരയി അധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് കോമഡി ഉത്സവം താരവും നാടൻ പാട്ട് കലാകാരനുമായ മണിത്താമര പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഗ്രൂപ്പ് അഡ്മിൻ രാജു പറക്കളായി, ശ്രീകുമാർ എണ്ണപ്പാറ, സുരേന്ദ്രൻ കള്ളാർ, ബിന്ദു രാജൻ, രാജേഷ് എന്നിവർ സംസാരിച്ചു 

ചടങ്ങിൽ MA മ്യൂസിക്കിൽ ഫസ്സ് ക്ലാസ്  വിജയം നേടിയ അഞ്ജിത രാജ്. എസ്.സി എസ്.ടി വുമൺ ചാമ്പ്യൻഷിപ്പ് വിന്നർ ലയന സുരേന്ദ്രൻ ഇന്നിവരെ ആദരിച്ചു.

തുടർന്ന് രാഗം കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും അറങ്ങേറി

No comments