കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാനപാത ഒന്നാംഘട്ടം മെക്കാഡം ടാറിങ് പൂർത്തിയായി
രാജപുരം : കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാനപാതയിൽ യാത്രാക്ലേശത്തിന് പരിഹാരമായി. ഒന്നാംഘട്ട മെക്കാടം ടാറിങ്ങ് പൂർത്തിയായതോടെയാണ് ദുരിതമൊഴിഞ്ഞത്. രണ്ടു വർഷംമുമ്പ് ആരംഭിച്ച റോഡുവികസനത്തിൽ പൂടംകല്ലുമുതൽ പാണത്തൂർ ചെറങ്കടവ് വരെയുള്ള ടാറിങ്ങിന്റെ ഒന്നാം ഘട്ടമാണ് നിലവിൽ പൂർത്തിയാക്കിയത്. കരാറിന്റെ അനാസ്ഥകാരണമാണ് പണി നീണ്ടത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുതിയ റോഡുണ്ടായതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. എൽഡിഎഫ് സർക്കാർ 2019-ൽ 59.6 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നു. 2021 ൽ പ്രവൃത്തി തുടങ്ങി. പ്രവൃത്തിയുടെ മെല്ലെപ്പോക്കിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വിവിധ സംഘടനകളും പ്രതിഷേധം ഉയർത്തി. തുടർപ്രവൃത്തി എന്നനിലയിൽ ഫിനിഷിങ ടാറിങ്, വിവിധ ടൗണുകളുടെ വികസനം, ഓവുചാൽ നിർമ്മാണം, പിഡബ്ല്യുഡി അതിർത്തി കല്ലുകൾ സ്ഥാപിക്കൽ ഉൾപ്പെടെ ഉടൻ പൂർത്തീകരിക്കണമെന്ന് മലനാട് വികസന സമിതി ആവശ്യപ്പെട്ടു.
No comments